Tuesday, February 6, 2024

Corporate Comedy - By Thobias

എഴുത്തുകാരനെന്ന് അവകാശപ്പെടാത്ത പുതിയ എഴുത്തുകാരന്റെ (തോബിയാസ്) നോവൽ. കോമഡി എന്നാണ് പുസ്തകത്തിന്റെ പേരിൽ കാണുന്നതെങ്കിലും ഞാൻ അതിനെ ഹ്യുമർ എന്ന് മാറ്റി വിളിക്കട്ടെ.  

അദ്ദേഹം പറയുന്നു;Prophets did not foretell the birth of the PSU in the petroleum sector. Wisemen and kings did not visit the infant with offerings. There were no unusual movements of celestial bodies. No comets were seen in the sky. No star beamed its brilliance upon the new-born. Yet, it was not entirely innocuous event. It had the potential to materially change the economic landscape of the country.

വലിയ ഓയിൽ കമ്പനിയിലെ ജോലിക്കാലത്തെ അനുഭവങ്ങൾ നോവൽ രൂപത്തിൽ പങ്കുവെക്കുമ്പോൾ കോമഡി എന്ന പദം തെരഞ്ഞെടുത്തതിലെ സൂത്രം മനസിലാക്കുന്നു. അതുകൊണ്ട് തന്നെ തോബിയാസ് സൂത്രശാലിയായ എഴുത്തുകാരൻ കൂടിയാണെന്ന് പറണ്ടിവരും. രാജ്യത്തെ ഡിഫൻസ് സെക്രട്ടറിയും ഓയിൽ രാജ്യത്തിന്റെ അംബാസഡറൂമാണ് കഥയെ ആദ്യം ചലിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ ശൈശവദശയെ പബ്ലിക് ലിമിറ്റഡ് ഓയിൽ കമ്പനിയിൽ ഇരുന്നുകൊണ്ട് ചിത്രം വരയ്ക്കുന്ന ശൈലിയിൽ തോബിയാസ് മനോഹരമായ പദ്യ വിന്യാസങ്ങൾകൊണ്ട് നമ്മളെ ചിരിപ്പിക്കും. അല്ല. ഊറി ഊറി ചിരിപ്പിക്കും. ചിന്തിപ്പിക്കും.

വെള്ളാനകൾക്ക് കൊടുക്കുന്ന പാലിയേറ്റിവ് കെയർ തുടങ്ങി ജി-11 എന്ന പുതു-എഞ്ചിനീയർമാരിലൂടെ (കറ പുരളാത്ത ,തെറ്റ് പഠിക്കാത്ത, നിഷ്കളങ്കരായ എന്നൊക്കെ അദ്ദേഹം പ്രയോഗിക്കുന്നു)  അവിടെ തന്നെ നടക്കുന്ന പുരോഗമന പ്രവർത്തികൾ. ജോലിക്ക് കയറിയ ആദ്യ ദിവസത്തെ ഗോപാലിന്റെ പെരുമാറ്റം പുതുതലമുറയെ വരെ അത്ഭുതപ്പെടുത്തും. വർഷം 1969-ലെ വികൃതികൾ. ഹുസൈൻ പഠിപ്പിക്കുന്ന പാഠങ്ങൾ. പഴയകാല പിശുക്കുകളുടെ ഉദാഹരണമായി അച്ചാർ കഴിക്കുന്ന രംഗം ഞാൻ ഇവിടെ വിവരിക്കുന്നില്ല. അത് നിങ്ങൾ വായിച്ച് ആസ്വദിക്കുക. ചിരിക്കുമ്പോൾ  അൽപ്പം കൂടിപ്പോയില്ലേ എന്ന് ഈ കാലത്ത് തോന്നാമെങ്കിലും, വർഷങ്ങൾക്ക് മുമ്പുള്ള ചില ജീവിത സത്യങ്ങൾകൂടിയാണെന്ന് നമ്മെ ഓർമ്മിപ്പിക്കും. 

പാചക വാതകം ഇന്ത്യയിൽ പ്രചരിപ്പിക്കാൻ മുൻകൈ എടുത്ത ഒരു തലമുറയിലെ PSU പ്രധാനിയാണ് തോബിയാസ്. ഒരിടത്ത് അദ്ദേഹം പറയുന്നു

The PSU did not have any illusions about its inability to succour to millions of toiling women struggled in smoke-filled kitchens and lighting up wood stoves to cook meals and blowing at the members to keep the fire going.

ഓയിൽ കമ്പനിയുടെ രക്ഷാപദ്ധതി - എൽപിജി, അതുമായി വിശാഖപട്ടണത്തിൽ. പുതിയ ബോസ് പുതിയ സ്വഭാവങ്ങൾ പുതിയ അനുഭവങ്ങൾ. അങ്ങനെ പുരോഗമിക്കുന്നു.

പണം കടം  വാങ്ങിക്കുന്നവരുടെ സ്റ്റഡി ക്ളാസുകൾ. ചെറിയ ഓഫീസ് പ്രണയം, ഇടയ്ക്ക് ആർമി സേവനം, അതിന്റെ ചില പുളു കഥകളും, മേരി എന്ന ആൺകുട്ടിയും, ഓഫിസിലെ അധികാരിയുടെ ടീം എന്ന പദത്തിന്റെ നിർവചനവും, അധികാരിക്ക് മുമ്പിൽ നിരവധി തവണ പദ്ധതികൾ അവതരിപ്പിച്ചു അത് നിരകരിച്ചപ്പോൾ, അതേ പദ്ധതി തന്നെ സ്വീകരിപ്പിക്കാൻ കാണിച്ച തന്ത്രങ്ങളും മറക്കാൻ കഴിയുന്നതല്ല.

അങ്ങനെ നിരവധി അനുഭവങ്ങളിലൂടെ കടന്നു പോകുന്ന നായകൻ ഡൽഹി എന്ന വാട്ടർലൂ വരെയുള്ള സ്ഥലങ്ങളിലെ അനുഭവങ്ങളെ മാലയിൽ കോർത്തിരിക്കുന്നു. വാട്ടർലൂവിലേക്ക് പുറപ്പെടുന്നതിന് മുമ്പേ സുഹൃത്തുക്കൾ കൊടുക്കുന്ന മുൻവിധിയാർന്ന താക്കീതുണ്ട് "അവിടെ ഒരു കൾച്ചറേ ഉള്ളു അത് അഗ്രികൾചറാണെന്ന്:” പറയുമ്പോഴും  വിശ്വാസത്തോടെ മുന്നോട്ട് പോകുന്ന തോബിയാസ് ഒരു കാര്യം പറയാതെ പറയുന്നു. കുറിക്കുകൊള്ളുന്ന പരിഹാസവും നർമ്മബോധവും  കോർപ്പറേറ്റ് ജോലിയിൽ ചിലപ്പോൾ വില്ലനായി മാറുന്നുവെന്ന കാര്യം പലവട്ടം മനസ്സിലാക്കിയിട്ടും അത് കൈവിടാതെ മുന്നോട്ട് പോകുന്ന തോബിയാസിന്റെ ഈ ഗ്രന്ഥം നിങ്ങളെ രസിപ്പിക്കും.

Corporate Comedy - By Thobias

എഴുത്തുകാരനെന്ന് അവകാശപ്പെടാത്ത പുതിയ എഴുത്തുകാരന്റെ (തോബിയാസ്) നോവൽ. കോമഡി എന്നാണ് പുസ്തകത്തിന്റെ പേരിൽ കാണുന്നതെങ്കിലും ഞാൻ അതിനെ ഹ്യുമർ എ...